തിരുവനന്തപുരം: വിനോദ സഞ്ചാരമേഖലയിൽ കാരവൻ ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പദ്ധതി പ്രഖ്യാപിച്ചത്. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനാണ് കാരവൻ ടൂറിസം ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ തന്നെ ഒരുക്കാനുളള പദ്ധതിയാണ് നടപ്പാക്കുന്നത്. പകൽ യാത്രയും രാത്രിയിൽ വിശ്രമവും എന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക.
ഒരുപാട് സൗകര്യങ്ങളോടെയാണ് കാരവൻ സജ്ജീകരിക്കുന്നത്. ഇന്റർനെറ്റ് ഉൾപ്പെടെയുളള സൗകര്യങ്ങളാണ് ഇതിൽ ഉണ്ടാകുക.
ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ പൂർണമായും വാക്സിനേറ്റ് ചെയ്യുന്ന പദ്ധതിയും ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നുണ്ട്.
ക്യാംപിങ്,ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളിൽ കാരവൻ ടൂറിസത്തിന്റെ സാധ്യത വരും കാലങ്ങളിൽ വലിയ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.
Comments