ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. മഹിളാ കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന പരിപാടിയിലാണ് പ്രകാശനം ചെയ്തത്.
പുതിയ ചിഹ്നം മാതൃസംഘടനയായ കോൺഗ്രസ് പാർട്ടിയുടെ കൈപ്പത്തി ചിഹ്നത്തെയും ഓരോ ഇന്ത്യക്കാരന്റെ കരുത്തിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഏത് മതത്തിലും ഒരുപോലെയാണ് കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നമെന്ന് രാഹുൽ പറഞ്ഞു. ഹിന്ദുവും ജൈനരും ബുദ്ധരും ക്രിസ്ത്യാനികളും ഇസ്ലാം വിശ്വാസികളും കൈ ഉയർത്തിയാണ് പ്രാർത്ഥിക്കുന്നത് രാഹുൽ വിശദീകരിച്ചു.
മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ നിന്ന് ശേഖരിച്ച എണ്ണ ഒഴിച്ച വിളക്കും രാഹുൽ തെളിയിച്ചു. വിലക്കയറ്റം, സ്ത്രീകൾക്കെതിരായുളള കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പോരാട്ടത്തിന്റെ പ്രതീകമാണ് ഈ വിളക്കെന്നും ട്വീറ്റിൽ വ്യക്തമാക്കി.
















Comments