പെരുമ്പാവൂർ: പോലീസ് താക്കീത് ചെയ്ത് വിട്ടയച്ച ആൾ തൂങ്ങിമരിച്ച നിലയിൽ.വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റി മണപ്പറമ്പ് മാലിലെ എഎം രമേശിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആശാവർക്കറോട് മോശമായി സംസാരിച്ചുവെന്ന പരാതിയിൽ പോലീസ് ഇയാളെ സ്‌റ്റേഷനിൽ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു.
രമേശിന്റെ കുടുംബാഗംങ്ങൾ അടുത്തിടെ കൊറോണ ബാധിതരായിരുന്നു. ഇതിനെ തുടർന്ന് രമേശനും നിരീക്ഷണത്തിലായിരുന്നു.അതിനിടെ വാക്‌സിനേഷൻ സംബന്ധിച്ച് സ്ഥലത്തെ ആശാവർക്കറുമായി തർക്കം ഉണ്ടായി.
തുടർന്ന് പോലീസ് ഇയാളെ വിളിപ്പിക്കുകയും താക്കീത് ചെയ്ത് വിടുകയുമായിരുന്നു.ഇതിന് പിന്നാലെ രമേശിനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.















Comments