തായ്‌പേയ്: ചൈനയുടെ ഭീഷണിയെ നേരിടാൻ പ്രതിരോധരംഗം ശക്തമാക്കാനൊരുങ്ങി തായ്‌വാൻ. വരുന്ന അഞ്ചുവർഷത്തേക്ക് 63600 കോടി ഇന്ത്യൻ രൂപയ്‌ക്ക് സമാനമായ തുക യാണ് തായ്‌വാൻ പ്രതിരോധരംഗത്തിനായി മാത്രം നീക്കിവയ്‌ക്കുന്നത്. അതിർത്തിയിലും സമുദ്രത്തിലും ആകാശത്തും ചൈന നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ സൈനിക സൈനിക ഭീഷണിക്ക് തടയിടുകയാണ് തായ് വാന്റെ ലക്ഷ്യം
അത്യാധുനിക മിസൈലുകൾ, വിമാന വേധ തോക്കുകൾ, കപ്പലുകൾ എന്നിവ വാങ്ങു വാനാണ് കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത്. ചൈനയുടെ വ്യോമാക്രമണം മുൻകൂട്ടി യറിയാൻ പാകത്തിന് അത്യാധുനിക റഡാർ സംവിധാനങ്ങളും തായ് വാൻ ഒരുക്കുന്ന തിരക്കിലാണ്.
പ്രതിരോധ രംഗത്തെ ആധുനിക വൽക്കരണവും ശാക്തീകരണവും സബന്ധിച്ച് തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് വെന്നാണ് തീരുമാനം പുറത്തുവിട്ടത്. ചൈനയുടെ സൈനിക ശേഷി അതിവിപുലമാണ്. എന്നാൽ സ്വന്തം രാജ്യത്തിന്റെ സുരക്ഷ നോക്കേണ്ട അനിവാര്യ ഘട്ടത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും വെൻ പറഞ്ഞു. തായ്‌വാനെ തങ്ങളുടെ അവിഭാജ്യഘടകമാണെന്ന് ആവർത്തിച്ചുള്ള ബീജിംഗ് പ്രസ്താവനകളെ തള്ളിയാണ് തായ്‌വാൻ രംഗത്തെത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തിലേറ തവണ തായ് വാന്റെ വ്യോമമേഖലയിലേക്ക് കടന്നുകയറി ചൈനയുടെ 19 യുദ്ധവിമാനങ്ങളാണ് പ്രകോപനം സൃഷ്ടിച്ചത്. ഇതിനൊപ്പം തെക്കൻ ചൈനാ കടലിൽ നാവികവ്യൂഹത്തെ വിന്യസിച്ചും തായ് വാന്റെ സൈന്യത്തേയും വ്യാപാര കപ്പലുകളേയും മത്സ്യബന്ധന യാനങ്ങളേയും തടയുന്നതും തുടരുകയാണ്. തായ്‌വാന്റെ സമീപത്തേക്ക് ചൈനീസ് സേന എത്താതിരിക്കാൻ അമേരിക്കയുടെ 7-ാം കപ്പൽപടയാണ് നിലവിൽ സുരക്ഷ നൽകുന്നത്.
















Comments