വ്യാജപ്രണയക്കുരുക്കിൽപ്പെട്ട് നൂറിലധികം ക്രിസ്ത്യൻ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു: തെളിവുകളുണ്ടെന്ന് താമരശ്ശേരി രൂപത
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വ്യാജപ്രണയക്കുരുക്കിൽപ്പെട്ട് നൂറിലധികം ക്രിസ്ത്യൻ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു: തെളിവുകളുണ്ടെന്ന് താമരശ്ശേരി രൂപത

Janam Web Desk by Janam Web Desk
Sep 17, 2021, 10:05 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് കേരളത്തിൽ സജീവമാണെന്ന  പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ  വെളിപ്പെടുത്തലിന് ശേഷം  മറ്റൊരു വെളിപ്പെടുത്തലുമായി താമരശ്ശേരി രൂപത.  ക്രിസ്ത്യൻ പെൺകുട്ടികളെ കപട  പ്രണയത്തിൽ കുടുക്കി  ലൈംഗിക ചൂഷണം  നടത്തുന്നുവെന്ന നിർണ്ണായക വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യാജ പ്രണയ വിവാഹങ്ങളിലൂടെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട നൂറിലധികം ക്രിസ്ത്യൻ പെൺകുട്ടികളുടെ ജീവിതത്തിന്  തങ്ങൾ സാക്ഷികളാണെന്നും താമരശ്ശേരി രൂപത  വെളിപ്പെടുത്തുന്നു.

രൂപതയുടെ കാറ്റക്കിസം വകുപ്പ്  പുറത്തിറക്കിയ ഒരു കൈപുസ്തകത്തിന്റെ മറുപടി പ്രസ്താവനയിൽ  ആണ്  ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.  പെൺകുട്ടികൾക്ക് ‘കൈവിഷം’ നൽകി അവരെ ചതിയിൽപ്പെടുത്തുന്നുവെന്നും  ഇതിൽ വ്യക്തമാക്കുന്നു. “ക്രിസ്ത്യൻ സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചുള്ള ലൈംഗിക ഭീകരതയെക്കുറിച്ച് ഞങ്ങൾക്ക് ധാരാളം പരാതികൾ ലഭിച്ചിരുന്നു. നൂറിലധികം പെൺകുട്ടികൾ വ്യാജ പ്രണയ വിവാഹങ്ങളിലൂടെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായതായി ഞങ്ങൾക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളേക്കാൾ നിശ്ചിത ലക്ഷ്യത്തോടെയുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമമാണിത്.”  രൂപതയുടെ കാറ്റക്കിസം വകുപ്പ് ഡയറക്ടർ ജോൺ പള്ളിക്കവയലിൽ പറഞ്ഞു.

നേരത്തെ ലവ്ജിഹാദുമായി ബന്ധപ്പെട്ട് സഭ നടത്തിയ പ്രസ്താവനകൾക്കെതിരെ  മുസ്ലീം സംഘടനകൾ  പ്രതിഷേധം രേഖപ്പെടുത്തുകയും ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. പ്രസ്താവന വിവാദമായതോടെ സഭ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.  രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ പദ്ധതിയില്ലെന്നാണ്    പാല  ബിഷപ്പിന്റെ  വിശദീകരണം. നാർക്കോട്ടിക്ക് ജിഹാദിനെതിരെയും ലൗജിഹാദിനെതിരെയുമുള്ള പ്രസ്താവനകളിൽ  സഭ വിശദീകരണം നൽകിയിട്ടും കേരളത്തിൽ രാഷ്‌ട്രീയ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല.

രാജ്യസഭാ എംപി സുരേഷ് ഗോപി പാലാ ബിഷപ്പുമായി ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഉന്നയിച്ച ആശങ്കകൾ അതീവ ഗൗരവമുള്ളതാണെന്നും ഒരു മതത്തെക്കുറിച്ചും ബിഷപ്പ് പ്രത്യേകമായി സംസാരിച്ചിട്ടില്ലെന്നും ചില ഭീകര സംഘടനകളെ മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചതെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിന്റെ സാമുദായിക ഐക്യം തകർക്കുകയെന്ന ലക്ഷ്യത്തോടെ “വിഷപ്രചാരണം” നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയത്. വളരെ ആലോചിച്ചാണ് സിപിഎം കോൺഗ്രസ് അംഗങ്ങൾ വിഷയത്തിൽ പ്രതികരണം നടത്തിയത്.

ചർച്ച് ആസ്ഥാനമായുള്ള മാസികയാണ് ആദ്യമായി ലൗവ് ജിഹാദ് വിഷയം ഉയർത്തിയത്.   2017 ൽ താമരശ്ശേരി രൂപത ‘ലവ് ജിഹാദി’നെക്കുറിച്ച്  മുന്നറിയിപ്പ് നൽകിയിരുന്നു, ക്രിസ്ത്യൻ പെൺകുട്ടികൾ വ്യാജ പ്രണയക്കുടുക്കിൽ കുടുങ്ങിക്കിടക്കുകയാണെന്നും ദുരൂഹ സാഹചര്യത്തിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നുവെന്നുമായിരുന്നു മുന്നറിയിപ്പ്. ‘ലൗ ജിഹാദി’ന്റെ ഇരകളായ 55 സ്ത്രീകളുടെ പട്ടിക പോലും സഭ  അന്ന്  പുറത്തുവിട്ടിരുന്നു.

Tags: love jihad
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഗുരുപൂജക്കെതിരെ സിപിഎമ്മും എസ് എഫ് ഐയും; ഇനിയും ചടങ്ങ് നടത്തുമെന്ന് സ്‌കൂൾ അധികൃതർ

അച്ഛനില്ലാത്തപ്പോൾ അയാളുമായി അമ്മ സെക്സ് ചെയ്തു! അവിഹിതം കണ്ട മകനെ കെട്ടിത്തൂക്കുമെന്ന് അമ്മ

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാര്യയ്‌ക്കും മകനും വാഹനാപകടത്തിൽ പരിക്ക്

ആറുകോടിരൂപയുടെ സാധനങ്ങൾ വാങ്ങിയ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ സമ്മർദ്ദമുണ്ടായി; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതിൽ ഗുരുതര ആരോപണവുമായി കുടുബം

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

Latest News

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

യെമനിലെ സഹായികളുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ 13ന്

കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോണ്‍ നിരോധനം

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies