മുംബൈ: നഗരത്തിലെ ഗോഡൗണിൽ വൻ തീപിടുത്തം.അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. മൻഖുർദിലെ ആക്രിസാധനങ്ങൾ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.വെള്ളിയാഴ്ച പുലർച്ചെയാണ് ഗോഡൗണിന് തീ പിടിച്ചത്.ഉടൻ തന്നെ പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അഗ്നിശമനസേനയുടെ 6 ഫയർ എഞ്ചിനുകളുടെ നേതൃത്വത്തിലാണ് സ്ഥലത്തെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.
Comments