വാഷിംഗ്ടൺ: താലിബാനെ വൈദേശിക ഭീകരസംഘടനയായി തന്നെ കണക്കാക്കണമെന്ന ആവശ്യവുമായി അമേരിക്കൻ സെനറ്റർമാർ. വിദേശകാര്യ സെക്ട്രട്ടറി ആന്റണി ബ്ലിങ്കനെ നേരിട്ട് കണ്ടാണ് സെനറ്റർമാർ സമ്മർദ്ദം ചെലുത്തിയത്. സെനറ്റർമാരായ ജോണി കെ എണസ്റ്റ്, ടോമി ട്യൂബർവില്ലെ, റിക്ക് സ്‌കോട്ട്, ഡാൻ സള്ളിവൻ എന്നിവരെ താലിബാനെ തിരായ സമീപനം ശക്തമാക്കണെന്ന് അഭിപ്രായപ്പെട്ടത്.
അമേരിക്കൻ സൈന്യത്തിന്റെ അതിവേഗ പിന്മാറ്റം മേഖലയിൽ വലിയ സുരക്ഷാ പ്രശ്‌ന മാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാൻ ജനാധിപത്യ ഭരണകൂടമല്ല. ഒരു ജനാധിപത്യ ഭരണത്തെ രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ അട്ടിമറിച്ചാണ് താലിബാൻ ഭരണംപിടിച്ചതെന്ന് മറക്കരുതെന്നും സെനറ്റർമാർ പറഞ്ഞു. താലിബാന്റെ ഭരണകൂടത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ കൊടുഭീകരരാണെന്നതും സെനറ്റർമാർ എടുത്തുപറഞ്ഞു.
അന്താരാഷ്‌ട്രസമൂഹത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കിയാണ് ഒരു മാസമായി താലിബാൻ കാബൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ദോഹയിലെ സമാധാന ശ്രമങ്ങളിലെ ഒരുധാരണയും താലിബാൻ പാലിച്ചിട്ടില്ല. അതിനേക്കാളുപരി ജനങ്ങളോടും പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നതും സെനറ്റർമാർ ചൂണ്ടിക്കാട്ടി.
അഫ്ഗാനിൽ നിന്നും അതിവേഗം പിന്മാറുന്നതിനിടെ ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ചുപോന്നതിനെ ആശങ്കയോടെയാണ് സെനറ്റർമാർ വിലയിരുത്തിയത്. ഭീകരർക്ക് മേൽകൈയുള്ള ഭരണകൂടം അയൽരാജ്യങ്ങളുടെ മേൽ അത്തരം ആയുധങ്ങൾ ഉപയോഗിക്കാതിരിക്കാൻ നടപടി വേണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു.
















Comments