താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: അമേരിക്കൻ സെനറ്റർമാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: അമേരിക്കൻ സെനറ്റർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 10:48 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: താലിബാനെ വൈദേശിക ഭീകരസംഘടനയായി തന്നെ കണക്കാക്കണമെന്ന ആവശ്യവുമായി അമേരിക്കൻ സെനറ്റർമാർ. വിദേശകാര്യ സെക്ട്രട്ടറി ആന്റണി ബ്ലിങ്കനെ നേരിട്ട് കണ്ടാണ് സെനറ്റർമാർ സമ്മർദ്ദം ചെലുത്തിയത്. സെനറ്റർമാരായ ജോണി കെ എണസ്റ്റ്, ടോമി ട്യൂബർവില്ലെ, റിക്ക് സ്‌കോട്ട്, ഡാൻ സള്ളിവൻ എന്നിവരെ താലിബാനെ തിരായ സമീപനം ശക്തമാക്കണെന്ന് അഭിപ്രായപ്പെട്ടത്.

അമേരിക്കൻ സൈന്യത്തിന്റെ അതിവേഗ പിന്മാറ്റം മേഖലയിൽ വലിയ സുരക്ഷാ പ്രശ്‌ന മാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാൻ ജനാധിപത്യ ഭരണകൂടമല്ല. ഒരു ജനാധിപത്യ ഭരണത്തെ രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ അട്ടിമറിച്ചാണ് താലിബാൻ ഭരണംപിടിച്ചതെന്ന് മറക്കരുതെന്നും സെനറ്റർമാർ പറഞ്ഞു. താലിബാന്റെ ഭരണകൂടത്തിന്റെ തലപ്പത്ത് ഇരിക്കുന്നവർ കൊടുഭീകരരാണെന്നതും സെനറ്റർമാർ എടുത്തുപറഞ്ഞു.

അന്താരാഷ്‌ട്രസമൂഹത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കിയാണ് ഒരു മാസമായി താലിബാൻ കാബൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ദോഹയിലെ സമാധാന ശ്രമങ്ങളിലെ ഒരുധാരണയും താലിബാൻ പാലിച്ചിട്ടില്ല. അതിനേക്കാളുപരി ജനങ്ങളോടും പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നതും സെനറ്റർമാർ ചൂണ്ടിക്കാട്ടി.

അഫ്ഗാനിൽ നിന്നും അതിവേഗം പിന്മാറുന്നതിനിടെ ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ചുപോന്നതിനെ ആശങ്കയോടെയാണ് സെനറ്റർമാർ വിലയിരുത്തിയത്. ഭീകരർക്ക് മേൽകൈയുള്ള ഭരണകൂടം അയൽരാജ്യങ്ങളുടെ മേൽ അത്തരം ആയുധങ്ങൾ ഉപയോഗിക്കാതിരിക്കാൻ നടപടി വേണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു.

Tags: us-taliban
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies