ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷിച്ചു മദ്ധ്യപ്രദേശ് ബിജെപി പ്രവർത്തകർ.71-അടി നീളമുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷം. 71-അടി യുളള സിറിഞ്ച് ആകൃതിയിലുള്ള കേക്കാണ് മുറിച്ചത്. ‘നമോ ടിക്ക് മോദിജിക്ക് നന്ദി’ എന്ന വാചകം കേക്കിൽ എഴുത്തിയിട്ടുണ്ടായിരുന്നു.
വാക്‌സിനേഷൻ പദ്ധതിക്ക് പാർട്ടി പ്രവർത്തകർ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. മുദ്രാവാക്യവും പ്രധാനമന്ത്രിയുടെ ചിത്രവുമുള്ള വെളുത്ത ടി-ഷർട്ടും മാസ്‌കും ധരിച്ചാണ് പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.
‘ഞങ്ങൾ ഇത് ജനങ്ങളുടെ സേവന ദിനമായി കാണുന്നു. ഇന്ന് 71 പേർ രക്തം ദാനം ചെയ്യുമെന്നും എല്ലാവരും പ്രതിജ്ഞയെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ദീർഘായുസ്സോടെ ഇരിക്കട്ടെ എന്നും ആളുകൾക്ക് വേണ്ടി പ്രവർത്തിക്കട്ടെ എന്നും ബിജെപി പ്രവർത്തകർ ആശംസിച്ചു.
എന്നാൽ പ്രധാനമന്ത്രിയുടെ ജന്മദിനം ചരിത്രപരമാക്കാമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ന് വാക്‌സിൻ കുത്തിവയ്പ്പിൽ റെക്കോർഡ് സ്ഥാപിക്കാനാണ് പാർട്ടിയുടെ ലക്ഷ്യം.
















Comments