വര്‍ഷങ്ങള്‍ക്കു മുമ്പ് മരപ്പശയില്‍ കുടുങ്ങിയ ചിലന്തിയെയും കുഞ്ഞുങ്ങളെയും ഗവേഷകര്‍ കണ്ടെത്തി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വര്‍ഷങ്ങള്‍ക്കു മുമ്പ് മരപ്പശയില്‍ കുടുങ്ങിയ ചിലന്തിയെയും കുഞ്ഞുങ്ങളെയും ഗവേഷകര്‍ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 10:51 pm IST
Facebook
Twitter
WhatsAppTelegram

വംശനാശം സംഭവിച്ചു കഴിഞ്ഞ ലഗോനോമെഗോപീഡീയെ കുടുംബത്തില്‍ പെട്ട ചിലന്തിയുടെയും മുട്ടവിരിഞ്ഞ് പുറത്തിറങ്ങാറായ കുഞ്ഞുങ്ങളുടെയും ഫോസിൽ  കണ്ടെത്തി. 99 വര്‍ഷങ്ങള്‍ക്ക് ശേഷവും മരപ്പശക്കുള്ളില്‍ സംരക്ഷിക്കപ്പെട്ട നിലയിലാണ് മ്യാന്മറില്‍ ഈ ഫോസിൽ കണ്ടെത്തിയത്. കാര്‍ബോണിഫെറസ് കാലഘട്ടത്തില്‍ 359 ദശലക്ഷം വര്‍ഷത്തിനും 299 ദശലക്ഷം വര്‍ഷത്തിനും ഇടയില്‍ ചിലന്തി വര്‍ഗം രൂപപ്പെട്ടതായാണ് ശാസ്ത്രലോകം പറയുന്നത്. ഒരു പെണ്‍ചിലന്തിയും മുട്ടയില്‍ നിന്ന് വിരിയാറായ കുഞ്ഞുങ്ങളുമാണ് ആമ്പറിനുള്ളില്‍ സംരക്ഷിക്കപ്പെട്ടതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കന്‍സാസിലെ പ്രഫ. പോള്‍ സെല്‍ഡന്‍ പറയുന്നു.

മരത്തിന്റെ പുറംതൊലിയിലെ വിള്ളലില്‍ കൂടുകൂട്ടിയ ജീവനുള്ള പെണ്‍ ചിലന്തി എങ്ങനെയാണ് കാണപ്പെടുന്നതെന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം വ്യക്തമാക്കുന്നതാണിതെന്ന് അദ്ദേഹം പറയുന്നു. മറ്റൊരു ആമ്പറില്‍ വിരിഞ്ഞിറങ്ങിയ ഉടനെയുള്ള കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍ചിലന്തിയുടെ കാലിന്റെ ഒരു ഭാഗവും ഇതില്‍ കാണാം. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മ സംരക്ഷിക്കുകയാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ലഗോനോമെഗോപീഡീയെ കുടുംബത്തിലെ ചിലന്തികള്‍ക്ക് തലയുടെ കോണുകളിലായി വലിയ കണ്ണുകളാണുള്ളത്. പൂച്ചകളുടെ കണ്ണില്‍ കാണുന്നതിന് സമാനമായി, പ്രതിഫലന ശേഷിയുള്ള ടപീറ്റം ഇവയുടെ കണ്ണിലുണ്ട്. രാത്രിയില്‍ ഇരപിടിക്കാന്‍ അനുഗുണമായ പ്രത്യേകതയാണിത്.

ഫോസിലാക്കപ്പെട്ട മരപ്പശയാണ് ആമ്പര്‍ എന്നറിയപ്പെടുന്നത്. മരങ്ങളുടെ ഒടിഞ്ഞ കൊമ്പില്‍ നിന്നോ മറ്റോ ടാര്‍ പോലെ ഒഴുകിയെത്തുന്ന ചുവപ്പ് നിറമുള്ള മരപ്പശ ഉണങ്ങി കട്ടപിടിച്ച് അനുകൂലമായ സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ആമ്പര്‍ ആയി രൂപപ്പെടുന്നു. ആമ്പറില്‍ ഏതെങ്കിലും ജീവി കുടുങ്ങുകയാണെങ്കില്‍ അതിന്റെ ശരീരവും ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം സംരക്ഷിക്കപ്പെടുന്നു.

 

Tags: spider
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies