കൊച്ചി: 71-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ നേർന്ന് സിനിമാതാരം ഊർമ്മിള ഉണ്ണിയും മകൾ ഉത്തരയും. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ നേർന്ന് ഇരുവരും എത്തിയത്.
സന്തോഷത്തോടെ നൂറ് വർഷം ജീവിക്കാനാകട്ടെയെന്ന് ഇരുവരും പറയുന്നു. വീഡിയോയിൽ നൃത്തം ചെയ്യുന്ന ഊർമ്മിള ഉണ്ണിയേയും ഉത്തരയേയും കാണാം. പിറന്നാൾ സ്‌പെഷ്യൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
To witness the glory for a 100 years and to live vibrantly for a 100 years… Happy Birthday to our respected Prime Minister @narendramodi . . . #happybirthday #birthdaywishes #bjp #bjpindia #primeminister #narendramodi #modi #Birthday @bjp4india @bjp4keralam @bjp4karnataka @modi__army @bjp_kerala_army #kerala #dance #lit #wish #longtime #livelong #wishes #red
Posted by Utthara Unni on Thursday, September 16, 2021
അതേസമയം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ നേർന്ന് മലയാള സിനിമാലോകത്ത് നിന്നും നിരവധി പേരാണ് എത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ നേർന്നിരുന്നു.
Comments