ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപിച്ച് കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരായ കുറ്റപത്രം സമർപ്പിച്ചു. അയൽവാസിയായ ചുരക്കളം എസ്റ്റേറ്റിലെ അർജ്ജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉൾപ്പെടെയുള്ള ആറ് വകുപ്പുകളാണ് അർജുനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികളുണ്ട്. 150ൽ അധികം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിയ്‌ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ജൂൺ 30നാണ് ആറ് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് പോലീസ് നൽകിയിരിക്കുന്ന മൊഴി.
പെൺകുട്ടിയുടെ വീടുമായി പ്രതി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ചുരുക്കുളം എസ്‌റ്റേറ്റിലെ മുറിയ്‌ക്കുള്ളിൽ വെച്ചാണ് ആറ് വയസുകാരയെ ക്രൂരമായി പീഡിപ്പിച്ചത്. ബോധരഹിതയായതിനെ തുടർന്ന് കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ പിടികൂടിയത്.
Comments