ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന. ബരാമുള്ള ജില്ലയിലെ ഉറിയിലാണ് രാവിലെ മുതൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉറി സെക്ടറിൽ സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പരിശോധന.
ഭീകരരാണ് അതിർത്തി കടന്ന് എത്തിയതെന്നാണ് സൂചന. അർദ്ധ രാത്രിയോടെയാണ് അതിർത്തി വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാ സേന ഇത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ സേനയെ കണ്ട ഭീകരർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്.
ഇന്നലെ ശ്രീനഗറിലെ നൂർ ബാഗിൽ പോലീസുകാർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർ രാജ്യത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.
Comments