മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 64 പോയിന്റ് ഇടിഞ്ഞ് 58,952ലും നിഫ്റ്റി 34 പോയിന്റ് നഷ്ടത്തിൽ 17,551ലുമാണ് വ്യാപാരം അരംഭിച്ചത്. ടാറ്റ സ്റ്റീലിന്റെ ഓഹരി 4.2 ശതമാനം ഇടിഞ്ഞ് 1,327.65 രൂപയായി.
ഹിൻഡാൽകോയുടെ ഷെയർ മൂന്നും ജെഎസ്ഡബ്ല്യു സ്റ്റീൽ 2.8 ശതമാനവും വില താഴ്ന്നു. എസ്ബിടി, ഇൻഡസ് ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏക്സിസ് ബാങ്ക്, ടാറ്റാ മോട്ടേഴ്സ് എന്നീ ഓഹരികളും നഷ്ടം നേരിട്ടു. എന്നാൽ എച്ച്സിഎൽ ടെക്നോളജീസ് 2.1, ടെക് മഹീന്ദ്ര 1.9, ഹിന്ദുസ്ഥാൻ ലിവർ 2 , ഐടിസി 1.8, നെസ്ലെ ഇന്ത്യ 0.6 ശതമാനം വീതം നേട്ടമുണ്ടാക്കി.
ഏഷ്യൻ ഓഹരിവിപണികളിൽ ജപ്പാൻ സ്റ്റോക്ക് എക്സ്ചേഞ്ചായ നിക്കൈ 0.58, ദക്ഷിണകൊറിയ വിപണി കോസ്പി 0.38 ശതമാനം ഉയർന്നപ്പോൾ ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ച് ഹാങ്സെങ് 3.87 ശതമാനം ഇടിവുണ്ടായി.
Comments