നീണ്ട ഒന്നരവർഷകാലത്തിന് ശേഷം സ്‌കൂളുകൾ തുറക്കാൻ പോകുന്നുവെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസമാകുന്നു. സംസ്ഥാനത്ത് രോഗവ്യാപന തോതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വലിയ വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്ത കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിലെ അനൗചിത്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്‌കൂൾ തുറക്കാൻ പ്രഖ്യാപിച്ചത് മുതൽ കുരുന്നുകളുടെ സുരക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഓരോ മാതാപിതാക്കൾക്കും. മാദ്ധ്യമപ്രവർത്തകയും വീട്ടമ്മയുമായ ഗീതു രാധാകൃഷ്ണന്റെ പോസ്റ്റും ഇതിനിടെ ചർച്ചയാകുകയാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് രക്ഷിതാക്കളുടെ ആകുലതയാണ് ഗീതുവിന്റെ കുറിപ്പിലൂടെ പ്രതിനിധീകരിക്കപ്പെടുന്നത്.
ഒരു ഫ്‌ളൂവിന് സമാനമായ രീതിയിൽ കൊറോണ വന്ന് പോകുന്ന രീതിയിലെത്താൻ ഇനിയും കുറച്ചുകാലം കൂടി കാത്തിരിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോൾ എന്തിനാണ് ധൃതിയിൽ സ്‌കൂളുകൾ തുറന്ന് കുട്ടികളെയും അവരുടെ കുടുംബത്തെയും സമ്മർദ്ദത്തിലാക്കുന്നതെന്ന് ഗീതു ചോദിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിൽ പോലും വളരെ പിന്നാക്കം നിൽക്കുന്ന നമ്മുടെ നാട്ടിലെ സ്‌കൂളുകളിലേക്ക് വാകിസിനെടുക്കാത്ത കുട്ടികളെ അയക്കുന്നതിലെ ആരോഗ്യ ഭീഷണിയും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുഞ്ഞുങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാൻ ശ്രമിക്കുക, ശേഷം പ്രൈമറി വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുക, അതിന് മുമ്പായി മാസങ്ങൾ അടഞ്ഞുകിടന്ന വിദ്യാലയങ്ങളും പരിസരവും വൃത്തിയാക്കുക, രോഗവ്യാപനത്തിനിടെ ഒത്തുചേരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സ്‌കൂളുകളിൽ തയ്യാറാക്കുക.. അങ്ങനെയെങ്കിൽ ലക്ഷക്കണക്കിന് മാതാപിതാക്കൾ സർക്കാരിന് ഒപ്പമുണ്ടാകുമെന്നും അല്ലാത്ത പക്ഷം ഈ അദ്ധ്യയന വർഷം അവരെ സ്‌കൂളിലേക്ക് വിടുകയില്ലെന്നും ഗീതു വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
വളരെ ആശങ്കയോടും ഏറെ വേദനയോടെയും എഴുതുന്ന കുറിപ്പാണിത്.കഴിഞ്ഞ നാല്പതു മണിക്കൂറുകളായി ശരിയായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ…
Posted by Geethu Radhakrishnan on Monday, September 20, 2021
















Comments