തിരക്കിട്ട് സ്‌കൂളുകൾ തുറക്കുന്നതെന്തിന്?വാക്‌സിനെടുക്കാത്ത കുട്ടികളുടെ സുരക്ഷയിൽ സർക്കാരിന് ഉറപ്പുണ്ടോ.. മാതാപിതാക്കളുടെ ഉത്കണ്ഠ പങ്കുവെച്ച വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാകുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരക്കിട്ട് സ്‌കൂളുകൾ തുറക്കുന്നതെന്തിന്?വാക്‌സിനെടുക്കാത്ത കുട്ടികളുടെ സുരക്ഷയിൽ സർക്കാരിന് ഉറപ്പുണ്ടോ.. മാതാപിതാക്കളുടെ ഉത്കണ്ഠ പങ്കുവെച്ച വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 04:40 pm IST
FacebookTwitterWhatsAppTelegram

നീണ്ട ഒന്നരവർഷകാലത്തിന് ശേഷം സ്‌കൂളുകൾ തുറക്കാൻ പോകുന്നുവെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസമാകുന്നു. സംസ്ഥാനത്ത് രോഗവ്യാപന തോതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വലിയ വ്യത്യാസമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്ത കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിലെ അനൗചിത്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്‌കൂൾ തുറക്കാൻ പ്രഖ്യാപിച്ചത് മുതൽ കുരുന്നുകളുടെ സുരക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഓരോ മാതാപിതാക്കൾക്കും. മാദ്ധ്യമപ്രവർത്തകയും വീട്ടമ്മയുമായ ഗീതു രാധാകൃഷ്ണന്റെ പോസ്റ്റും ഇതിനിടെ ചർച്ചയാകുകയാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് രക്ഷിതാക്കളുടെ ആകുലതയാണ് ഗീതുവിന്റെ കുറിപ്പിലൂടെ പ്രതിനിധീകരിക്കപ്പെടുന്നത്.

ഒരു ഫ്‌ളൂവിന് സമാനമായ രീതിയിൽ കൊറോണ വന്ന് പോകുന്ന രീതിയിലെത്താൻ ഇനിയും കുറച്ചുകാലം കൂടി കാത്തിരിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോൾ എന്തിനാണ് ധൃതിയിൽ സ്‌കൂളുകൾ തുറന്ന് കുട്ടികളെയും അവരുടെ കുടുംബത്തെയും സമ്മർദ്ദത്തിലാക്കുന്നതെന്ന് ഗീതു ചോദിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിൽ പോലും വളരെ പിന്നാക്കം നിൽക്കുന്ന നമ്മുടെ നാട്ടിലെ സ്‌കൂളുകളിലേക്ക് വാകിസിനെടുക്കാത്ത കുട്ടികളെ അയക്കുന്നതിലെ ആരോഗ്യ ഭീഷണിയും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുഞ്ഞുങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാൻ ശ്രമിക്കുക, ശേഷം പ്രൈമറി വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുക, അതിന് മുമ്പായി മാസങ്ങൾ അടഞ്ഞുകിടന്ന വിദ്യാലയങ്ങളും പരിസരവും വൃത്തിയാക്കുക, രോഗവ്യാപനത്തിനിടെ ഒത്തുചേരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സ്‌കൂളുകളിൽ തയ്യാറാക്കുക.. അങ്ങനെയെങ്കിൽ ലക്ഷക്കണക്കിന് മാതാപിതാക്കൾ സർക്കാരിന് ഒപ്പമുണ്ടാകുമെന്നും അല്ലാത്ത പക്ഷം ഈ അദ്ധ്യയന വർഷം അവരെ സ്‌കൂളിലേക്ക് വിടുകയില്ലെന്നും ഗീതു വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

വളരെ ആശങ്കയോടും ഏറെ വേദനയോടെയും എഴുതുന്ന കുറിപ്പാണിത്.കഴിഞ്ഞ നാല്പതു മണിക്കൂറുകളായി ശരിയായി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ…

Posted by Geethu Radhakrishnan on Monday, September 20, 2021

Tags: schools reopen kerala
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies