ന്യൂഡൽഹി: വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള നടപടികളെടുത്ത് ഇന്ത്യ. 2021 ഒക്‌ടോബർ മാസത്തോടെ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു.
അടുത്തമാസത്തോടെ 30 കോടി ഡോസ് വാക്‌സിൻ വിദേശരാജ്യങ്ങൾക്ക് നൽകാൻ കഴിയുമെന്ന് മന്ത്രി കൂട്ടിചേർത്തു.രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കും ആയി വാക്‌സിനുകളുടെ ഉൽപാദനം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കോവാക്‌സിനോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി വാക്‌സിൻ കയറ്റുമതി പുനരാരാംഭിക്കേണ്ടതുണ്ട്.വസുധൈവ കുടുംബകം എന്ന മുദ്രാവാക്യത്തെ ആധാരമാക്കിയാണിത്.ലോകത്തോടുള്ള പ്രതിബദ്ധത രാജ്യം നിറവേറ്റും.ഇതിനായി കൊറോണയ്‌ക്കെതിരായ കൂട്ടായ പോരാട്ടത്തിൽ മിച്ചമുള്ള വാക്‌സിൻ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
വാക്‌സിൻ മൈത്രി എന്ന പേരിലാണ് ഇന്ത്യ നിരവധി രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കിയിരുന്നത്.എന്നാൽ കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യം മാസങ്ങളായി വാക്‌സിൻ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ വർഷം ഏപ്രിൽ അവസാനം വരെ 64.4 ദശലക്ഷം ഡോഡ് വാക്‌സിനാണ് ഇന്ത്യ വിവിധരാജ്യങ്ങൾക്കായി നൽകിയത്. വിദേശമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 93 ഓളം രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും കൊറോണമുന്നണിപ്പോരാളികൾക്കും വാക്‌സിൻ നൽകാനായി.
അതേസമയം രാജ്യത്ത് വാക്‌സിൻ യജ്ഞം ആരംഭിച്ച് ഇതിനോടകം തന്നെ 80 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യാനായിട്ടുണ്ട്.വാക്സിൻ ഉല്പാദനം വർദ്ധിപ്പിക്കുന്നതോടെ വിതരണത്തിന്റെ തോതും വർദ്ധിപ്പിക്കാനാവുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു.
Comments