സമുദ്രോത്പന്ന കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; കഴിഞ്ഞ വർഷം നേടിയത് റെക്കോർഡ് വരുമാനം; മുന്നിൽ ശീതികരിച്ച ചെമ്മീൻ
ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ റെക്കോർഡ്. ഈ കാലയളവിൽ 17,35,286 ടൺ സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 63,969.14 കോടി രൂപയാണ് കയറ്റുമതി വരുമാനം. ...