ചെന്നൈ : തമിഴ്‌നാട്ടിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും, ശിലകളും കണ്ടെത്തി. മധുരയിലെ ഇ- പുതുപ്പട്ടി ഗ്രാമത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വിഗ്രഹങ്ങൾക്കും, ശിലകൾക്കും ഏകദേശം 400 വർഷക്കാലത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് വിഗ്രഹങ്ങളും ഒരു ശിലയുമാണ് കണ്ടെത്തിയത്. ശിലകൾക്ക് 1.5 അടി ഉയരവും, 2 അടി വീതിയും ഉണ്ട്. ഓരോ ശിലകളും വിഗ്രങ്ങളും തമ്മിൽ 50 മുതൽ നൂറ് വർഷക്കാലത്തെ പഴക്കമുണ്ട്.
പാണ്ഡ്യ – ചേര രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന നിർണായക വിവരങ്ങളാണ് വിഗ്രഹങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് പ്രശസ്ത ചരിത്രകാരനായ ഗാന്ധിരാജൻ പറഞ്ഞു. അതീവ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇത്തരം വസ്തുക്കൾ ലഭിക്കുക. മധുരയിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർ ആദ്യമായി കാണുന്ന പർവ്വത മേഖലയിൽ നിന്നാണ് ഇതെല്ലാം ലഭിച്ചിരിക്കുന്നത്.
പാണ്ഡ്യദേശത്തേക്ക് ഒരാൾ കടക്കുന്നത് നിരീക്ഷിച്ചിരുന്നത് ഈ മേഖലയിൽ നിന്നാണ്. ഇവിടെ നിരവധി ഗോത്രകുടുംബങ്ങൾ താമസിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പ്രധാന വ്യാപര പാതയായിരുന്നു ഇതെന്ന് സൂചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments