മുംബൈ : ജോലിക്കാരായ സ്ത്രീകളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട താലിബാൻ മേയറുടെ വിവാദ ഉത്തരവിനെതിരെ ഇസ്ലാമിക സംഘടനകൾ പ്രതികരിക്കണമെന്ന് ജാവേദ് അക്തർ. മതത്തിന്റെ പേരിലാണ് ഇത്തരം അപരിഷ്‌കൃത രീതികൾ താലിബാൻ നടപ്പാക്കുന്നതെന്ന് അക്തർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാബൂളിലെ മേയർ ജോലിക്കാരായ സ്ത്രീകളോട് വീട്ടിലിരിക്കാൻ ഉത്തരവിട്ടു. ഇതിനെതിരെ ഇസ്ലാമിക സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഇതെല്ലാം ചെയ്യുന്നത് മതത്തിന്റെ പേരിലാണ്. മുത്വലാഖിനെതിരെ പ്രതികരിച്ചവരെല്ലാം എവിടെ- അക്തർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലാണ് കാബൂൾ മേയർ ഹമദുള്ള നമോണി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ജോലിക്കാരായ സ്ത്രീകൾ ഇനി മുതൽ ജോലിക്ക് പോകരുതെന്നും വീട്ടിൽ ഇരിക്കണമെന്നുമായിരുന്നു ഉത്തരവ്. പുരുഷന്മാർക്ക് നിർവ്വഹിക്കാനാകാത്ത പല ചുമതലകളും ഉണ്ട്. ഇതെല്ലാം ഏറ്റെടുത്ത് നിർവ്വഹിക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുകയാണെന്നും ഹമദുള്ള നമോണി പറഞ്ഞിരുന്നു.
















Comments