ചെന്നൈ: രാജ്യസഭ ഉപതിരഞ്ഞെടുപ്പിൽ രണ്ട് ഡിഎംകെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കനിമൊഴി എൻവിഎൻ സോമു , കെആർഎൻ രാജേഷ്‌കുമാർ എന്നിവരാണ് പത്രിക സമർപ്പിച്ചത്.തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനാണ് രാജ്യസഭാ സീറ്റിലേക്ക് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
എഐഎഡിഎംകെ അംഗങ്ങളായിരുന്ന ആർ വൈത്തിലിംഗവും കെ പി മുനുസാമിയും രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുവരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയാണ് രാജ്യസഭാംഗത്വം രാജിവച്ചത്.
ഒക്ടോബർ 4 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകൾ ഉൾപ്പെടെ ആറ് രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ സീറ്റിലുമാണ് തെരഞ്ഞെടുപ്പ്.
















Comments