ലക്‌നൗ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ന്യൂനപക്ഷ മോർച്ചയും. ഓരോ മണ്ഡലത്തിലും നൂറ് പേരടങ്ങുന്ന സംഘത്തെ പ്രചാരണത്തിനായി നിയോഗിക്കാനാണ് തീരുമാനം. യോഗി സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും നേട്ടങ്ങളും ന്യൂനപക്ഷങ്ങൾക്കായുളള ക്ഷേമ പദ്ധതികളും പരമാവധി അവരിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
100 അംഗസംഘത്തിലെ ഓരോരുത്തരും 50 പേരെയെങ്കിലും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കും. ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുളള മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.
ബിജെപിക്ക് വിജയസാധ്യതയുള്ള മുസ്ലീം ഭൂരിപക്ഷ നിയോജക മണ്ഡലങ്ങളുടെ ചുരുക്കപട്ടിക തയ്യാറാക്കും. അൻപത് ശതമാനത്തിന് മേൽ മുസ്ലീം ജനസംഖ്യയുള്ള പ്രദേശങ്ങളിൽ ശക്തരായ മുസ്ലീം സ്ഥാർത്ഥികളെ മത്സരിപ്പിക്കാനാണ് ലക്ഷ്യമെന്ന് ന്യൂനപക്ഷ മോർച്ച അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു. മുസ്ലീം സമുദായത്തിന് സ്വാധീനമുള്ള മേഖലകളിൽ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമം.
Comments