ഗുജറാത്ത് തുറമുഖത്തെ ഹെറോയിൻ വേട്ട; പിടിയിലായത് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ; വിവിധയിടങ്ങളിൽ തുടർപരിശോധന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് തുറമുഖത്തെ ഹെറോയിൻ വേട്ട; പിടിയിലായത് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ; വിവിധയിടങ്ങളിൽ തുടർപരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 08:02 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 3000 കിലോ ഹെറോയിൻ പിടികൂടിയതുമായി ബന്ധപ്പെട്ട് നാല് അഫ്ഗാനികൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. 21,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. ഇതിന് പിന്നാലെ ഡൽഹി, നോയിഡ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയിടങ്ങളിൽ തുടർപരിശോധനകളും നടത്തിയിരുന്നു

ഒരു ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയും പിടിയിലായവരിലുണ്ട്. ബാക്കി മൂന്ന് പേർ ഇന്ത്യക്കാരാണ്. തുറമുഖം വഴി ഹെറോയിൻ അടങ്ങിയ കണ്ടെയ്‌നർ ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികളും പിടിയിലായവരിൽ ഉൾപ്പെടും. വെണ്ണക്കല്ലുകൾ എന്ന പേരിലാണ് ഇവർ ഹെറോയിൻ ഇറക്കുമതി ചെയ്തത്. സ്ഥാപനം നടത്തിയിരുന്ന സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

ചരക്ക് ഇറക്കുമതി ചെയ്ത ഇംപോർട്ട് എക്‌സ്‌പോർട്ട് കോഡ് ഉപയോഗിച്ചാണ് ഇവരെ പിടികൂടിയത്. ചെന്നൈയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഇവരെ 10 ദിവസത്തേക്ക് ഡിആർഐ കസ്റ്റഡിയിൽ വിട്ടു.

മുന്ദ്ര തുറമുഖത്തെ ഹെറോയിൻ വേട്ടയുടെ പശ്ചാത്തലത്തിൽ ഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹമ്മദാബാദ്, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനകളിൽ ഡൽഹിയിലെ ഒരു ഗോഡൗണിൽ നിന്ന് 16.1 കിലോ ഹെറോയിനും നോയിഡയിൽ നിന്നും 10.2 കിലോ കൊക്കെയ്ൻ പൗഡറും 11 കിലോ ഹെറോയിനും പിടിച്ചെടുത്തു.

സെപ്തംബർ 13 നാണ് മുന്ദ്ര തുറമുഖത്ത് എത്തിയ രണ്ട് കണ്ടെയ്‌നറുകൾ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. അഫ്ഗാനിലെ കാണ്ഡഹാർ തുറമുഖത്ത് നിന്നും ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴിയാണ് കണ്ടെയ്‌നറുകൾ എത്തിയത്.

Tags: heroinGujaratMundra port
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies