ജിഹാദിയെന്ന പദത്തെ അപമാനിക്കാൻ അനുവദിക്കില്ല.. കാരണം മുസ്ലിങ്ങളെല്ലാം ജിഹാദികളാണ്.. മുതിർന്ന പത്രപ്രവർത്തകനും ഇസ്ലാമിക ചിന്തകനുമായ ഒ. അബ്ദുള്ളയാണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗം സംഘടിപ്പിച്ച മത സൗഹാർദ്ദ ചടങ്ങിൽ നിന്നും വിട്ടു നിന്ന മുസ്ലിം സംഘടനകളെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അബ്ദുള്ളയുടെ പരാമർശം. ചാവേർ ആക്രമണത്തെ മഹത്വവൽക്കരിച്ചും അബ്ദുള്ള പരാമർശം നടത്തി.
നാർക്കോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിന്റെ പരാമർശത്തിന്റെ ചുവടുപിടിച്ചാണ് അബ്ദുള്ള ഭീകരതയെ മഹത്വവൽക്കരിക്കുന്നത്. മുസ്ലിം രാജ്യങ്ങൾക്കെതിരെ സാമ്രാജ്യത്വം തേർവാഴ്‌ച്ച നടത്തുമ്പോൾ ചില യുവാക്കൾ ഭീകരരായി പൊട്ടിത്തെറിച്ച് പോരാട്ടം നടത്തുന്നുവെന്നാണ് അബ്ദുള്ള പറയുന്നത്. അടങ്ങി നിന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. മുസ്ലിം രാജ്യങ്ങളെ ക്രിസ്ത്യൻ രാജ്യങ്ങൾ ആക്രമിക്കുന്നതു കൊണ്ടാണ് ഇതൊക്കെ ഇതൊക്കെ സംഭവിക്കുന്നത്.
ക്രിസ്ത്യൻ സംഘടനകൾ വിളിക്കുമ്പോഴേക്കും സൗഹൃദത്തിന്റെ പേരിൽ ഓടി ചെല്ലേണ്ട കാര്യം മുസ്ലിങ്ങൾക്കില്ല. മാപ്പ് പറയുന്നതുവരെ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകേണ്ടതുമില്ല. മുസ്ലിങ്ങളെ ബഹിഷ്‌കരിക്കുമെന്നൊക്കെ തീരുമാനമെടുത്തിട്ടുണ്ട്. ആരാണ് അതിൽ പരാജയപ്പെടുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാവുന്നതേയുള്ളൂ. ക്രിസ്ത്യാനികൾക്ക് കാലങ്ങളായി മുസ്ലിം വിരോധമുണ്ടെന്നും അബ്ദുള്ള 1960ൽ നടന്ന സംഭവത്തെ ആസ്പദമാക്കി വിവരിക്കുന്നു. എല്ലാ മുസ്ലീം സ്ഥാപനങ്ങളിലേക്കും പലരും വലിഞ്ഞുകയറി വരികയാണെന്നും ഒ. അബ്ദുള്ള പറഞ്ഞു.
സമുദായത്തിലെ ശാഖാപരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പൊതുശത്രുവായ ക്രി-സംഘികളെ നേരിടാൻ ഇസ്ലാം ഒരുങ്ങണം. തൽഫലമായി മാപ്പ് പറയേണ്ടവർ മുന്നിൽ വരും. ഇതിനായി സമുദായം ഐക്യപ്പെടണം. പാലാ ബിഷപ്പിന് ഒരിക്കലും നാർക്കോട്ടിക് ജിഹാദ് തെളിയിക്കാൻ കഴിയില്ലെന്നും അടുക്കും ചിട്ടയുമുള്ള ശക്തമായ ദർശനമാണ് നമ്മുടേതെന്നും ഒ. അബ്ദുള്ള വ്യക്തമാക്കുന്നു.
ജമ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണമായ മാദ്ധ്യമത്തിന്റെ എഡിറ്ററായി ദീർഘകാലം ചുമതല വഹിച്ച ആളാണ് ഒ അബ്ദുള്ള. പ്രമുഖ പത്രപ്രവർത്തകനായ ഒ . അബ്ദു റഹിമാന്റെ സഹോദരൻ. മാദ്ധ്യമത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്ന് പുറത്തായതിനു ശേഷം പോപ്പുലർ ഫ്രണ്ടിന്റെ തേജസ്സിനൊപ്പമായിരുന്നു അബ്ദുള്ള. ഇപ്പോൾ ഇസ്ലാമിക മതമൗലികവാദത്തിന് അനുകൂലമായ നയങ്ങളാൽ ചാനൽ ചർച്ചകളിൽ സജീവമാണ്. ഒ അബ്സുള്ളയുടെ ഭീകരവാദ അനുകൂല നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. ഭീകരരെ പച്ചയ്‌ക്ക് ന്യായീകരിക്കുന്ന അബ്ദുള്ളയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.















Comments