ശ്രീനഗർ : ജമ്മു കശ്മീരിൽ നിയന്ത്രണ രേഖവഴി നുഴഞ്ഞു കയറിയ ഭീകരരെ വധിച്ച് സുരക്ഷാ സേന. മൂന്ന് ഭീകരരെയാണ് വധിച്ചത്. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടികൂടി.
നിയന്ത്രണ രേഖ കടന്ന് ഉറി സെക്ടറിൽ എത്തിയ ഭീകരരെയാണ് വധിച്ചത്. ദിവസങ്ങളായി ഇവർക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു. നേരത്തെ ഇവർക്കൊപ്പം അതിർത്തി കടന്ന് എത്തിയ മൂന്ന് ഭീകരരെ വധിച്ചിരുന്നു.
ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയുധങ്ങൾ കൂടാതെ ചില രേഖകളും വിദേശ കറൻസികളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം സുരക്ഷാ സേന പരിശോധിച്ചുവരികയാണ്. അഞ്ച് എകെ 47 തോക്കുകൾ, എട്ട് പിസ്റ്റലുകൾ, 70 ഹാൻഡ് ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്.
തിങ്കളാഴ്ചയാണ് പാക് അധീന കശ്മീരിൽ പതിയിരുന്ന ഭീകരർ നിയന്ത്രണ രേഖഴി ഉറിയിലേക്ക് കടന്നത്. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ സേന ഇത് തടയാൻ ശ്രമിച്ചെങ്കിലും ഭീകരർ രക്ഷപ്പെടുകയായിരുന്നു.
Comments