ഷാർജ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം.
157 റൺസെന്ന വിജയ ലക്ഷ്യം 11 ബോളുകൾ ബാക്കി നിൽക്കേ നേടിയാണ് ചെന്നൈ ബാംഗ്ലൂരിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ആറു വിക്കറ്റ് നഷ്ട്ത്തിൽ 156 റൺസെടുത്തു. മലയാളി താരമായ ദേവദത്ത പടിക്കൽ 70 ഉം ക്യാപ്റ്റൻ വീരാട് കോലി 53 റൺസും നേടി. എന്നാൽ പിന്നീട് വന്ന താരങ്ങൾക്ക മികവ് പുലർത്താനായില്ല.
അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ പുറത്തെടുത്ത മികച്ചപ്രകടനമാണ് ബാഗ്ലൂരിനെ 156 റൺസിലൊതുക്കിയത്.
ജയത്തോടെ 14 പോയന്റുമായി പട്ടികയിൽ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത കൂടി.പരാജയപ്പെട്ടെങ്കിലും 10 പോയന്റോടെ പട്ടികയിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തുണ്ട്.
Comments