തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ ഇനി യോഗങ്ങളൊന്നും വിളിക്കേണ്ടെന്ന് സിപിഎം. തുടർ രാഷ്‌ട്രീയ ചർച്ചകളൊന്നും വേണ്ടെന്ന് ധാരണയായി. സർവ്വകക്ഷി യോഗമോ മതനേതാക്കളുടെ യോഗമോ ഉടൻ വിളിക്കേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി. അതേസമയം വിവാദങ്ങളിൽ നിന്നും മുങ്ങാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.
നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ വിവിധ മത വിഭാഗങ്ങളിലും എതിർപ്പാണുള്ളതെന്നും പൊതുവേ സമൂഹം ഈ ആക്ഷേപം നിരാകരിച്ചുവെന്നും പാർട്ടി കരുതുന്നു. മുഖ്യമന്ത്രിയും എതിർപ്പു വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യോഗം വിളിച്ചു ചേർത്തു വീണ്ടും അപലപിക്കേണ്ട സാഹചര്യമില്ലെന്ന വിശദീകരണമാണു പാർട്ടി നേതാക്കൾ നൽകുന്നത്.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യങ്ങൾ വിലയിരുത്തി. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നായിരുന്നു സിപിഎം ആദ്യം പ്രതികരിച്ചത്. വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണം. കലുഷിത സാഹചര്യം ഒഴിവാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരണങ്ങൾ പാർട്ടിയുടെ മുഖഛായയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് വിവാദത്തിൽ നിന്നും സിപിഎം ഒഴിഞ്ഞുമാറുന്നത്.
















Comments