ന്യൂഡൽഹി: താലിബാൻ സ്നേഹം പ്രകടിപ്പിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഡോ. ഫാറൂഖ് അബ്ദുള്ള. താലിബാനാണ് അഫ്ഗാൻ ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ താലിബാൻ ഭരണാധികാരികളുമായുള്ള ബന്ധം ശക്തമാക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ കഴിഞ്ഞ ഭരണകാലത്ത് ഇന്ത്യ വിവിധ പദ്ധതികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. ഇനി ഇന്ത്യ അഫ്ഗാൻ ഭരണാധികാരികളോട് സംസാരിക്കണം. താലിബാൻ കുഴപ്പക്കാരല്ല. അഫ്ഗാനിസ്താനിൽ ഇന്ത്യ ഇത്രയധികം നിക്ഷേപം നടത്തുമ്പോൾ, ഒരു ബന്ധം നിലനിർത്തേണ്ടത് ആവശ്യമാണ്, അതിൽ എന്താണ് തെറ്റുള്ളതെന്നും ഫാറൂഖ് അബ്ദുള്ള ചോദിക്കുന്നു.
താലിബാനോടുള്ള മൃദുസമീപനം ഫാറൂഖ് അബ്ദുള്ള ഈതാദ്യമായല്ല പുറത്തെടുക്കുന്നത്. ഫാറൂഖ് അബ്ദുള്ളയും ,മെഹബൂബ മുഫ്തിയും താലിബാന് അനുകൂല പ്രസ്താവനകളുമായി ഇടയ്‌ക്കിടെ രംഗത്ത് എത്താറുണ്ട്.
















Comments