ന്യൂഡൽഹി: 10,12 സിബിഎസ്ഇ ക്ലാസുകളുടെ പരീക്ഷ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷ ഫീസ് അടക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാൻ പൊതു പരീക്ഷ അഭിമുഖീകരിക്കുന്ന 10,12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷ ഫീസ് ഒഴിവാക്കണമെന്നാണ് ഡിഒഇ അഭ്യർത്ഥിച്ചത്.
കൊറോണ മഹാമാരി മൂലം വരുമാനം കുറഞ്ഞതിനാൽ പരീക്ഷ ഫീസ് അടയ്‌ക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ദീർഘനാളത്തെ ഇടവേളയ്‌ക്കു ശേഷം സ്‌കൂളുകൾ തുറന്ന് പ്രവർത്താൻ തുടങ്ങി. എന്നാൽ സാമ്പത്തിക പ്രതിസന്ധിമൂലം പലർക്കും ഫീസിനുള്ള പണം കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് ഡിഒഇ ഡയറക്ടർ ഉദിത് പ്രകാശ് വ്യക്തമാക്കി. എന്നാൽ വിദ്യാഭ്യാസ വകുപ്പ് നൽകിയ കത്തിനോട് സിബിഎസ്ഇ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിബിഎസ്ഇ ഫീസ് ഇളവ് നൽകിയാൽ നിരവധി രക്ഷിതാക്കൾക്ക് ഇത് ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
















Comments