ഭൂമിയെ ലക്ഷ്യമാക്കി മാഗ്നറ്റിക്ക് കൊടുങ്കാറ്റ് എത്തുന്നു: ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളെയും വൈദ്യുതി വിതരണത്തെയും തടസ്സപ്പെടുത്തിയേക്കുമെന്ന് സൂചന

Published by
Janam Web Desk

ന്യൂയോർക്ക് : ഭൂമിയെ ലക്ഷ്യം വെച്ച് നീങ്ങുന്ന മാഗ്നറ്റിക്ക് കൊടുങ്കാറ്റ് ഭൂമിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് റിപ്പോർട്ട്. വൈദ്യുതി വിതരണത്തെയും ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.സെപ്തംബർ 28 ഓടെ ഭൂമിയിലെത്തുന്ന ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിൽ ജി-1,ജി-2 തുടങ്ങിയ കൊടുങ്കാറ്റുകളെ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് അഥവാ സൗരകൊടുങ്കാറ്റ് സൂര്യനിൽ നിന്ന് ഉയർന്ന കാന്തിക കണങ്ങൾ പുറന്തള്ളപ്പെടുന്നത് മൂലമാണ് ഉണ്ടാവുന്നത്. പൊതുവെ ദുർബലമായ സൗരക്കാറ്റാണെങ്കിലും ഭൂമിയിൽ ഇത് സൃഷ്ടിച്ചേക്കാവുന്ന നാഷനഷ്ടങ്ങളുടെ സാധ്യത തള്ളിക്കളയാനാവില്ല.

സാധാരണയായി ഭൂമിയുടെ അന്തരീക്ഷം മറ്റുള്ള സൗരക്കാറ്റിൽ നിന്ന് ജീവജാലങ്ങൾക്കും പ്രകൃതിക്കും കവചമായി പ്രവർത്തിക്കാറുണ്ട്. എന്നാൽ മാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലവുമായി ചേർന്ന് പ്രവൃത്തിച്ച് ഉപരിതലത്തിൽ ശക്തമായ വൈദ്യുതമണ്ഡലങ്ങൾ സൃഷ്ടിക്കുന്നു. ഇതാണ് ഭൂമിയിലെ വൈദ്യുത വിതരണത്തെയും ഉപഗ്രഹങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നത്.

അതേസമയം സൗരക്കാറ്റ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ അധിക സമയം നീണ്ടു നിൽക്കില്ലെന്നും എളുപ്പം പ്രശ്‌നങ്ങൾ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

Share
Leave a Comment