ശ്രീനഗർ :ജമ്മു കശ്മീരിൽ നിന്നും വൻ ആയുധ ശേഖരം കണ്ടെടുത്ത് ബിഎസ്എഫ്. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. ജമ്മു കശ്മീരിലെ അന്താരാഷ്‌ട്ര അതിർത്തിയിലായിരുന്നു സംഭവം.
അതിർത്തിയിലെ അഖ്‌നൂർ സെക്ടറിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആയുധശേഖരം കണ്ടത്. ഇതിനൊപ്പം ലഹരിവസ്തുക്കളും, ഇന്ത്യയിൽ നിരോധിച്ച ആയിരം രൂപ നോട്ടുകളും കണ്ടെടുത്തു. ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവയെല്ലാമെന്ന് ബിഎസ്എഫ് അറിയിച്ചു. നാല് പിസ്റ്റലുകൾ, എട്ട് മാഗസിനുകൾ, 100 ബുള്ളറ്റുകൾ, ഒരു കിലോ ലഹരിമരുന്ന്, 2,75,000 രൂപയുടെ വിദേശ നോട്ടുകൾ എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്.
ആയുധങ്ങളും, ലഹരി വസ്തുക്കളും അതിർത്തിവഴി കടത്താൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേനയെ ഭയന്ന് ബാഗ് ഉപേക്ഷിച്ചതാകാമെന്നും കരുതുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments