കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സംഭവത്തിൽ മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി.
അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ മീനങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതികൾക്കെതിരായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അതീവ ഗൗരവമേറിയതാണ് . സാഹചര്യത്തിൽ ഇവർക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികളായ മൂന്ന് പേരും ഉന്നത സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്. ഗുരുതരമായ തെളിവുകളാണ് ഇവർക്കെതിരെ ലഭിച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
















Comments