ചണ്ഡിഗഡ്: പഞ്ചാബിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പിസിസി സ്ഥാനത്ത് നിന്നും രാജിവെച്ച സിദ്ധുവിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൂടുതൽ ഭാരവാഹികൾ ഇന്ന് രാജി സമർപ്പിക്കുമെന്നാണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്താൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി വിളിച്ചുചേർത്ത അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് നടക്കും. നിലവിൽ സിദ്ധുവിന്റെ രാജി ഇതുവരെ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല.
ഇന്നലെ സിദ്ധുവിനെ പിന്തുണച്ച് രണ്ട് മന്ത്രിമാർ രാജിവെച്ചിരുന്നു. റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജി വെച്ചത്. പിസിസി ട്രഷറർ ഗുൽസൻ ചഹലും രാജി വെച്ചിട്ടുണ്ട്. പഞ്ചാബ് മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് ശേഷം മന്ത്രിമാരെ തെരഞ്ഞെടുത്തത് ഉൾപ്പെടെയുളള കാര്യങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് സിദ്ധുവിന്റെ രാജി. എന്നാൽ രാജി അംഗീകരിച്ചിട്ടില്ലാത്ത കോൺഗ്രസിന്റെ ദേശീയ നേതൃത്വം പ്രശ്നങ്ങൾ വിലയിരുത്തി പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഇന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിലെത്തുന്ന സാഹചര്യത്തിൽ സിദ്ധു ആംആദ്മി പാർട്ടിയിലേക്ക് പോകുമോ എന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.
















Comments