ഐകൃരാഷ്‌ട്രസഭ എല്ലാം സെപ്റ്റംബർ അവസാന വ്യാഴാഴ്ചയിലാണ് ലോക നാവികദിനം അഥവാ അന്താരാഷ്‌ട്ര മാരിടൈം ഡെ ആചരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ അന്താരാഷ്‌ട്ര മാരിടൈം ഓർഗനൈസേഷൻ വഴിയാണ് ലോകമെമ്പാടും ലോക നാവികദിനം ആഘോഷിക്കുന്നത്. വിവിധ രാജ്യങ്ങളിൽ പല ദിവസങ്ങളിലാണ് ഈ ദിനം ആചരിക്കുന്നത്.
ലോക സമ്പദ് വ്യവസ്ഥയിൽ പ്രത്യേകിച്ച് ഷിപ്പിംഗിൽ അന്താരാഷ്‌ട്ര സമുദ്ര വ്യവസായത്തിന്റെ സംഭാവന ശ്രദ്ധയിൽപ്പെടുത്തുകയെന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോക മാരിടൈം ദിനം ഷിപ്പിംഗ് സുരക്ഷ, സമുദ്ര സുരക്ഷ, സമുദ്ര പരിസ്ഥിതി എന്നിവയ്‌ക്ക് പ്രാധാന്യം നൽകുന്നു.
സമുദ്രാതിർത്തികൾ സുരക്ഷിതമാക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങളിലൂടെ മറ്റു രാജ്യങ്ങളുമായി ബന്ധം നിലനിർത്താനും മാനുഷിക ദൗത്യങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പ്രാവർത്തികമാക്കാനും വേണ്ടിയാണ് ഓരോ വർഷവും നാവിക ദിനം രാജ്യത്ത് ആചരിക്കുന്നത്.
അയ്യായിരത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഇന്ത്യയുടെ നാവിക പാരമ്പര്യം. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യയുടേത്. 1932 ലാണ് റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങൾ, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങൾ ഇന്ത്യൻ നാവിക സേന വഹിക്കുന്നുണ്ട്.
ചരിത്രത്തിലുടനീളം ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും പിന്തുടരുന്ന അന്താരാഷ്‌ട്ര നിയന്ത്രണങ്ങൾ സമുദ്ര സുരക്ഷ മെച്ചപ്പെടുത്താൻ കഴിയുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ 19ാം നൂറ്റാണ്ട് മുതൽ നിരവധി കരാറുകൾ സ്വീകരിച്ചു. സമുദ്ര സുരക്ഷ കൂടുതൽ ഫലപ്രദമായി പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥിരമായ ഒരു അന്താരാഷ്‌ട്ര സ്ഥാപനം സ്ഥാപിക്കാൻ വിവിധ രാജ്യങ്ങൾ നിർദ്ദേശിച്ചുവെങ്കിലും യുഎൻ സ്ഥാപിതമായതിനുശേഷമാണ് ഈ പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെട്ടത്.
ഇന്റർ-ഗവൺമെന്റ് മാരിടൈം കൺസൾട്ടേറ്റീവ് ഓർഗനൈസേഷൻ (ഐഎംസിഒ) എന്നായിരുന്നു ഐഎംഒയുടെ യഥാർത്ഥ പേര്.എന്നാൽ 1982-ൽ ഐഎംഒ ആയി മാറ്റി.സുരക്ഷ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, നിയമപരമായ കാര്യങ്ങൾ, സാങ്കേതിക സഹകരണം, സമുദ്ര സുരക്ഷ, ഷിപ്പിംഗിന്റെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് ഐഎംഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
1978 മാർച്ച് 17 നാണ് ലോക നാവിക ദിനം ആദ്യമായി നടന്നത്. അക്കാലത്ത് സംഘടനയ്‌ക്ക് 21 അംഗരാജ്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഏകദേശം 167 അംഗരാജ്യങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും ഉണ്ട്. അടുത്ത വർഷം ലോക നാവിക ദിനം ആചരിക്കുന്നത് സെപ്തംബർ 22 ന് ആണ്.
















Comments