കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ ചാനൽ തട്ടിപ്പും. സംസ്‌കാര ചാനലിന്റെ ചെയർമാനെന്ന് സ്വയം അവരോധിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിന്റെ പേരിൽ നാലാമത്തെ കേസും മോൻസണെതിരെ രജിസ്റ്റർ ചെയ്തു.
പുരാവസ്തുക്കൾ പുറത്ത് വില്പന നടത്തിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. അതിനിടെ മോൻസനെതിരെ പരാതി നൽകിയ തിരുവനന്തപുരം മുട്ടത്തറയിലെ ശില്പി സുരേഷ് കലൂരിലെ വീട്ടിലെത്തി ശിൽപങ്ങൾ തിരിച്ചറിഞ്ഞു. അത് കസ്റ്റഡിയിലെടുക്കാനുള്ള നിർദ്ദേശം നൽകിയതായും എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.
മോൻസനെതിരായ ആദ്യ മൂന്ന് കേസുകളും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ്. വ്യാജരേഖ ചമക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് മോൻസനെതിരേ ചുമത്തിയിരിക്കുന്നത്. 2017 ജൂണിലാണ് തട്ടിപ്പ് തുടങ്ങിയത്. ഇയാൾ വ്യാജ ഡോക്ടറാണെന്ന പരാതിയിലും അന്വേഷണം നടത്തും.
Comments