ന്യൂഡൽഹി: ലോകത്ത് അതിവേഗം വികസിക്കുന്ന ഡിജിറ്റൽ വിപണിയിലൊന്നായി ഇന്ത്യ മാറുന്നുവെന്ന് വ്യവസായമന്ത്രി പിയുഷ് ഗോയൽ. രാജ്യത്ത് മൊബൈൽ ഇന്റർനെറ്റ് ഉപയോഗം അതിവേഗം വളരുന്നുണ്ട് ഇത് രാജ്യത്തെ ഡിജിറ്റൽ വിപണി വേഗത്തിൽ വികസിക്കുന്നതിനുള്ള കാരണമായി മാറിയെന്ന് മന്ത്രി വ്യക്തമാക്കി. 2,100 ൽ പരം ഫിൻടെക്കുകളുമായി അതിവേഗം വളരുന്ന ഡിജിറ്റൽ വിപണിയാണ് ഇന്ത്യയിലേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെഎഎം(ജൻ ധൻ ആധാർ, മൊബൈൽ) രാജ്യത്തെ ഫിൻടെക് മേഖല പുരോഗതി കൈവരിക്കുന്നതിൽ നിർണായകക പങ്കു വഹിച്ചു.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2021 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ ഫിൻടെക് കമ്പനികൾ വലിയ പങ്കു വഹിക്കുന്നു.സാമ്പത്തിക മേഖലയെ കൂടുതൽ സുതാര്യമാക്കുന്നതിലും ഇടപാടുകൾ എളുപ്പമാക്കുന്നതിലും ഫിൻടെക് കമ്പനികൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
ധനകാര്യ സേവനങ്ങളും സാമ്പത്തിക ഇടപാടുകളും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്നതാണ് ഫിൻടെക് അഥവാ സാമ്പത്തിക സാങ്കേതിക വിദ്യ
















Comments