കൊച്ചി : മെട്രോ ട്രെയിനുകളെ ഇനി പേര് ചൊല്ലി വിളിക്കാം. ട്രെയിനുകൾക്ക് റഗുലർ ട്രെയിനുകളെപോലെ പേര് നൽകിയിരിക്കുകയാണ് കൊച്ചി മെട്രോ. രാജ്യത്ത് ആദ്യമായാണ് മെട്രോ ട്രെയിനുകൾക്ക് പേര് നൽകുന്നത്.
കൊച്ചി മെട്രോയ്ക്ക് കീഴിൽ 25 ട്രെയിനുകളാണ് ഓടുന്നത്. ഇതിനെല്ലാം ഭാരതീയ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന തരത്തിൽ പേരുകൾ നൽകിയതായി കൊച്ചി മെട്രോ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രമുഖ നദികളുടെയും, കാറ്റിന്റെ പര്യായ പദങ്ങളുമെല്ലാം ട്രെയിനിന് പേരായി നൽകിയിട്ടുണ്ട്. ഗംഗ, യമുന, ബ്രഹ്മപുത്ര, പമ്പ, പെരിയാർ, ഭാരതപ്പുഴ, ശിരിയ, മാഹി, മന്ദാകിനി, വൈഗ, വായു, മാരുത് എന്നിങ്ങനെയാണ് ട്രെയിനുകളുടെ പേരുകൾ.ഇനി മുതൽ റെഗുലർ ട്രെയിനുകളെ പോലെ മെട്രോ ട്രെയിനുകളെയും നമുക്ക് പേരുകൾ നോക്കി തിരിച്ചറിയാൻ സാധിക്കും.
ഫേസ്ബുക്കിൽ പമ്പ എന്ന പേരുള്ള മെട്രോ ട്രെയിനിന്റെ ചിത്രത്തിനൊപ്പമാണ് കൊച്ചി മെട്രോ പേര് നൽകിയ വിവരം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് മെട്രോ ട്രെയിനുകൾക്ക് പേര് നൽകുന്നതെന്നും, ഭാരതീയ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നതാണ് പേരുകൾ എന്നും കൊച്ചി മെട്രോ ഫേസ്ബുക്കിൽ കുറിച്ചു.
Comments