വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍ എന്ന തലക്കെട്ടോടു കൂടി നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ട് ഞൊടിയിടയില്‍ ആരെങ്കിലുമൊക്കെ ഞെട്ടിക്കാണും. വിനീതിന്റേയും സുഹൃത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പത്രവാര്‍ത്താ ശൈലിയിലെ പോസ്റ്റാണ് പേജില്‍ പ്രത്യക്ഷപ്പെട്ടത്.’ഫീല്‍ ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ച് മുന്നോട്ടു പോയിരുന്ന എളിയ കലാകാരനായ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലില്‍ ഇട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.-ഇങ്ങനെയാണ് റിപ്പോർട്ട് തുടങ്ങുന്നത് .
ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുന്‍ നിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവുമില്ലാതെ നിഷ്‌കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണ് ഇയാള്‍ എന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടി കൊല്ലും എന്നാണ് ഭീഷണി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത് ഇങ്ങനെ. നാളെ വൈകിട്ട് 7ുാന് സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവരുടെ തീരുമാനം. ഭീഷണിക്ക് വഴങ്ങി കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും എന്റെ മുന്നില്‍ ഇല്ല.
അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വച്ച് ഇവന്‍ കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ദൈവത്തെ ഓര്‍ത്ത് ഷെയര്‍ ചെയ്യണം.’ – എന്നതാണ് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം. വിനീത് സംവിധാനം ചെയ്യുന്ന, തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമായ ‘ഹൃദയം’ സിനിമയിലെ നായകന്‍ പ്രണവ് മോഹന്‍ലാല്‍ ആണ്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മോഹന്‍ലാല്‍-ശ്രീനിവാസന്‍-പ്രിയദര്‍ശന്‍ ടീമിന്റെ അടുത്ത തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം.
Comments