കാൻബറ: കോവിഷിൽഡ് വാക്‌സിന് അനുമതി നൽകി ഓസ്‌ട്രേലിയ.അന്താരാഷ്‌ട്ര യാത്രയ്‌ക്കുളള അംഗീകൃത വാക്‌സിനായി കോവിഷിൽഡ് ഓസ്‌ട്രേലിയ അംഗീകരിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇക്കാര്യം അറിയിച്ചത്.
ഫൈസർ,ആസ്ട്രസെനെക്ക,മോഡേണ,ജാൻസെൻ എന്നീ വാക്‌സിനുകൾക്കാണ് ഓസ്‌ട്രേലിയ നേരത്തെ അംഗീകാരം നൽകിയത്.
അതിർത്തികൾ വീണ്ടും തുറക്കുമെന്നും അന്താരാഷ്‌ട്ര യാത്രകൾ വീണ്ടും പുന:രാരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് മാത്രമേ യാത്രകൾക്ക് അനുമതിയുളളൂ. വാക്‌സിനേഷൻ സ്വീകരിക്കാത്തവർ ഒരാഴ്ചത്തേക്ക് ഹോട്ടലിൽ ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 20 നാണ് രാജ്യത്തെ അതിർത്തികളിൽ കർശന നിയന്ത്രങ്ങൾ എർപ്പെടുത്തിയത്. 18 മാസത്തിന് ശേഷം യാത്രാനുമതി അംഗീകരിച്ചത്തോടെ ഓസ്‌ട്രേലിയയിൽ കർശന നിയന്ത്രങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്.
Comments