ബെംഗളൂരു: 16 ശസ്ത്രക്രീയയിലുടെ മുഖത്തെ 8 കിലോഗ്രാം ടൃൂമർ നീക്കം ചെയ്ത യുവാവിന് പുതുജീവൻ. ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലാണ് ശസ്ത്രക്രീയ നടന്നത്. ഒഡീഷ സ്വദേശിയായ 31 കാരനായ മൻബോധ് ബാഗാണ് ശസ്ത്രക്രീയ്‌ക്ക് വിധയനായത്. 48 മണിക്കൂർ നീണ്ടു നിന്നതായിരുന്നു ശസ്ത്രക്രീയ.
പെരിഫറൽ ഞരമ്പുകളിൽ ബാധിക്കുന്ന അപൂർവ്വ രോഗമായ പ്ലെളക്സിഫോം
ന്യൂറോഫൈബ്രോമയാണ് മൻബോധിനെ ബാധിച്ചത്. കുട്ടിക്കാലം മുതൽ മൻബോധ് ഈ രോഗത്തിന് അടിമയാണ്. തുടക്കത്തിൽ വിവിധ ഡോക്ടർമാരെ കാണിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടായതായും മൻബോധ് പറയുന്നു. 72.7 ലക്ഷം രൂപയാണ് ചികിത്സയ്‌ക്ക് ചെലവായത്. ഒരുപാട് ആളുകളുടെ ധനസഹായം വഴിയാണ് ശസ്ത്രക്രീയ്‌ക്ക് ഈ തുക ലഭിച്ചതെന്നും മനബോധ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറുമാസത്തിനിടെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ 16 ശസ്ത്രക്രിയയ്‌ക്കാണ് മൻബോധ് വിധേയനായത്. ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി, അടക്കം വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെയായിരുന്നു ചികിത്സ. ശസ്ത്രക്രീയ്‌ക്ക് ഒരുപാട് രക്തം ആവശ്യമായി വന്നതായും ഡോക്ടർമാർ അറിയിച്ചു. സിടി സ്‌കാനിൽ ട്യൂമർ മൂലം മുഖത്തെ അസ്ഥികൾക്ക് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നതായി നൃൂറോസർജറി വിദ്ഗധൻ ഡോ രവി ഗോപാൽ പറഞ്ഞു.
8,700 പേരായിരുന്നു ശസ്ത്രക്രീയ്‌ക്ക് ക്രൗഡ് ഫണ്ടിംഗ് പോർട്ടലായ മിലാപ്പ് വഴി ധനസഹായം നൽകിയത്. ഇത് മൻബോധിന്റെ ജീവിതത്തിൽ മാത്രമല്ല അപൂർവ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും ക്രൗഡ് ഫണ്ടിംഗ് പോർട്ടലായ മിലാപ്പിന്റെ സഹസ്ഥാപകനും പ്രസിഡന്റുമായ അനോജ് വിശ്വനാഥൻ പറഞ്ഞു.
Comments