ഇസ്ലാമാബാദ്:താലിബാൻ സർക്കാരിനെ അനുകൂലിക്കുന്ന പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.താലിബാനെ അമേരിക്ക അംഗീകരിക്കേണ്ട സാഹചര്യം ഉടനുണ്ടാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി പറഞ്ഞു.
യൂറോപ്പും റഷ്യയും അമേരിക്കയും താലിബാൻ വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.ഏകപക്ഷീയമായി പാകിസ്താൻ തീരുമാനമെടുക്കില്ലെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കി.സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ ഈ പരാമർശം.
അഫ്ഗാനിസ്താനിലെ അധികാര കൈമാറ്റം അപ്രതീക്ഷിതമായിരുന്നു. രക്തച്ചൊരിച്ചിൽ ഉണ്ടാവുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും അധികാര കൈമാറ്റം സമാധാനപരമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അഫ്ഗാൻ ജനതയെ സഹായിക്കാൻ ലോകം മുന്നോട്ട് വരണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മുൻപും താലിബാനെ അനുകൂലിക്കുന്ന പരാമർശങ്ങളുമായി പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്.ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇടനിലക്കാരനായി നിന്നുകൊണ്ട് താലിബാന് പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ ഏറെ വിമർശനത്തിന് വഴിയൊരുക്കി.അതിനിടെ തങ്ങളുടെ എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കുന്ന പാകിസ്താന് നന്ദി പറഞ്ഞു കൊണ്ട് താലിബാനും രംഗത്തെത്തി.
















Comments