കൊച്ചി : തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കൽ കൊലപാതകി കൂടിയെന്ന് പരാതിക്കാരുടെ വെളിപ്പെടുത്തൽ. ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടതായി മോൻസൺ പറഞ്ഞിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. മോൻസണ് അധോലോക ബന്ധമുണ്ടെന്നും ഇവർ പറയുന്നു.
മുംബെയിൽ നിരവധി സുഹൃത്തുക്കൾ ഉണ്ട്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട്. മുംബൈയിൽവെച്ച് ഒരാളെ വെടിവെച്ച് കൊന്നു. ശേഷം മൃതദേഹം മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടു. ഗുണ്ടാസംഘങ്ങളുമായി ഏറ്റുമുട്ടലിൽ ഏർപ്പെട്ടിട്ടുണ്ട്. സംഘട്ടനത്തിൽ വെടിയേറ്റിട്ടുണ്ട്. ഇങ്ങനെയെല്ലാമാണ് മോൻസൺ പരാതിക്കാരോട് പറഞ്ഞിരിക്കുന്നത്. വെടിയേറ്റതിന് തെളിവായി മുതുകിലെ പാട് കാണിച്ചു കൊടുത്തിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു.
2014ലാണ് മോൻസൺ കലൂരിലെ വാടക വീട്ടിൽ താമസം ആരംഭിച്ചതെന്നും പരാതിക്കാർ വെളിപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുൻപ് മോൻസൺ ചേർത്തലയിലെ ഫർണീച്ചർ ഉടമയുടെ വീടിന്റെ മുകളിൽ ആയിരുന്നു താമസം. കലൂരിലേക്ക് താമസം മാറിയപ്പോൾ മോൻസണൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. നിലവിൽ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ മാനേജറാണ് ഈ സ്ത്രീയെന്നും പരാതിക്കാർ പറയുന്നു.
















Comments