ശ്രീനഗർ : കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട മസ്ജിദുകൾ തുറക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് പിഡിപി നേതാവ്. മസ്ജിദ് അടച്ചിടുന്നത് ഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തോടുള്ള അനാദരവാണ്. ആളുകൾ പ്രാർത്ഥന നടത്തുന്നതിൽ നിന്നും സർക്കാർ തടയുകയാണെന്നും മെഹബൂബ പറഞ്ഞു.
കൊറോണ പ്രതിദിന കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശ്രീനഗറിലെ ജാനിയയുൾപ്പെടെയുള്ള മസ്ജിദുകളും മറ്റ് ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതേ തുടർന്നാണ് വിമർശനവുമായി മെഹബൂബ രംഗത്ത് വന്നത്.
മസ്ജിദുകൾ അടച്ച് കേന്ദ്രസർക്കാർ വിശ്വാസികളുടെ പ്രാർത്ഥന തടസ്സപ്പെടുത്തുകയാണ്. ഇതിലൂടെ ഭൂരിഭാഗം വരുന്ന ഒരു വിഭാഗത്തോട് സർക്കാർ കടുത്ത അനാദരവാണ് കാണിക്കുന്നത്. നിലവിൽ കശ്മീരിലെ പൊതു സ്ഥലങ്ങളും പാർക്കുകളും തുറന്നു. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
















Comments