ന്യൂഡൽഹി : ഖാദിയിൽ നിർമ്മിച്ച ദേശീയ പതാക മഹാത്മാ ഗാന്ധിയ്‌ക്കുള്ള വേറിട്ട ആദരവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖാദി ഉത്പന്നങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
ലേയിൽ ഖാദി കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ ദേശീയ പതാക മഹാത്മാ ഗാന്ധിയ്‌ക്ക് നൽകാവുന്ന ഏറ്റവും ശ്രേഷ്ഠവും വേറിട്ടതുമായ ആദരവാണ്. ഖാദിയോട് അദ്ദേഹത്തിനുണ്ടായിരുന്ന ഇഷ്ടം എല്ലാവർക്കും അറിയാം. ഈ ഉത്സവ സീസണിൽ ഖാദി കൈത്തറി ഉത്പന്നങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണം. ഇതിലൂടെ ആത്മനിർഭർ ഭാരതിന് കരുത്ത് പകരണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഗാന്ധി ജയന്തി ദിനത്തിലാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ മഥുർ ഖാദിയിൽ നിർമ്മിച്ച ത്രിവർണ പതാക രാജ്യത്തിന് സമർപ്പിച്ചത്. ലോകത്തെ ഏറ്റവും വലിപ്പമേറിയ പതാകയുടെ നീളം 225 അടിയാണ്. 150 അടിയാണ് പതാകയുടെ വീതി. 1400 കിലോയാണ് പതാകയുടെ ഭാരം.
Comments