നൃൂഡൽഹി: ഓഗസ്റ്റ് മാസത്തിൽ 3 കോടി പോസ്റ്റുകൾ നീക്കം ചെയ്‌ത്തതായി ഫേസ്ബുക്ക്. 2021 ഓഗസ്റ്റിലെ കംപ്ലൈൻഡ്‌സ് റിപ്പോർട്ടിലാണ് ഫേസ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്.വിവിധ മാനദണ്ഡങ്ങൾ ലംഘിച്ച പോസ്റ്റുകൾക്കെതിരെയാണ് ഫേസ്ബുക്ക് നടപടിയെടുത്തത്.
ഫേസ്ബുക്കിന്റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം.ഇൻസ്റ്റാഗ്രാമിൽ 22 ലക്ഷം പോസ്റ്റുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. വാട്‌സാപ്പിലെ 20.7 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് മാസത്തില് ഇന്ത്യയിൽ നിന്നും 904 ഉപഭോക്താക്കളുടെ പരാതിയാണ് ഫേസ്ബുക്കിന് ലഭിച്ചത്.ഇതിൽ 754 കേസുകൾ പരിഹരിക്കാൻ സംവിധാനങ്ങൾ തയ്യാറാക്കിയിരുന്നതായും ഫേസ്ബുക്ക് അറിയിച്ചു.
2.6 കോടി സ്പാം അടങ്ങുന്ന ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് നിയന്ത്രിച്ചത്. 26 ലക്ഷം കുറ്റകൃത്യങ്ങളും 20 ലക്ഷം ലൈംഗിക അധിക്ഷേപമുളള ഉള്ളടക്കങ്ങളും നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചു. 2.4 ലക്ഷം വിദ്വേഷ പ്രസംഗങ്ങൾ,2.7 ലക്ഷം തീവ്രവാദ അജണ്ടകൾ 31,600 ഭീകരപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് ഓഗസ്റ്റ് മാസത്തിൽ നിയന്ത്രിച്ചത്.
















Comments