ലകനൗ: ഉത്തർപ്രദേശിൽ കർഷക പ്രതിഷേധക്കാർ നടത്തിയ അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ പ്രാദേശിക മാദ്ധ്യമ പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിൽ മാദ്ധ്യമ പ്രപവർത്തകനായ രാമ കശ്യപിനെ കാണാതായതായി റിപ്പോർട്ട് ഉണ്ടായിരുന്നു.ഇതോടെ മരണ സംഖ്യ ഒൻപതായി.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ നാടായ ബംബിർപ്പൂരിലാണ് സംഭവം ഉണ്ടായത്. ഇവിടം സന്ദർശിക്കാനിരുന്ന മൗര്യയുടെ വരവ് തടയാൻ പ്രതിഷേധക്കാർ തുനിഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയും പങ്കെടുക്കാനിരുന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഉപമുഖ്യമന്തിക്ക് ഇറങ്ങാനായി തയ്യാറാക്കിയ ഹെലിപാഡിൽ പ്രതിഷേധക്കാർ ടാക്ടറുകൾ കയറ്റിയിടുകയും എസ്യുവി കത്തിക്കുകയും ചെയ്തു. സമാധാനപരമായി നടന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാർ ഇരച്ചെത്തുകയായിരുന്നു.
















Comments