മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ലഹരി കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസവും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് താരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രംഗത്ത് വന്നത്.
താൻ ലഹരിയുടെ ആരാധകനല്ലെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല. എങ്കിലും ഷാരൂഖ് ഖാനെ വിമർശിച്ച് സന്തോഷം കണ്ടെത്തുന്ന ചിലരുടെ പ്രവൃത്തി അന്ത്യന്തം അപലപനീയമാണ്. അൽപ്പം സഹാനുഭൂതിയാകാം. പൊതുജനത്തിന്റെ ഈ തുറിച്ചു നോട്ടം ദൗർഭാഗ്യകരമാണെന്നും ശശി തരൂർ പറഞ്ഞു.
ഷാരൂഖ് ഖാനെയും ആര്യൻ ഖാനെയും പിന്തുണച്ച് പ്രത്യക്ഷത്തിലും പരോക്ഷമായും നിരവധി പേരാണ് രംഗത്ത് വരുന്നത്. അറസ്റ്റിന് പിന്നാലെ ബോളിവുഡ് താരം സുനിൽ ഷെട്ടി ആര്യൻ ഖാനെ പിന്തുണച്ച് രംഗത്ത് വന്നത് വലിയ ചർച്ചയായിരുന്നു. വാർത്തയറിഞ്ഞ് ബോളിവുഡ് താരം സൽമാൻ ഖാൻ വീട്ടിലെത്തി ഷാരൂഖ് ഖാനെയും കുടുംബത്തെയും കണ്ടിരുന്നു.
















Comments