ന്യൂയോർക്ക്:ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സമാധാനത്തെ പറ്റിയും സുരക്ഷയെപറ്റിയും സംസാരിച്ചുകൊണ്ട് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒസാമാ ബിൻ ലാദനെ പോലെയുള്ള ഭീകരരെ രക്തസാക്ഷികളാക്കി ചിത്രീകരിക്കുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്‌ട്ര സഭയുടെ 76 ാമത് പൊതുസഭയിലാണ് രാജ്യം പാകിസ്താന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്.ഇന്ത്യൻ പ്രതിനിധി എ അമർനാഥാണ് ഇന്ത്യയുടെ നയം സഭയിൽ വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര സഭകളിൽ പാകിസ്താൻ തെറ്റിദ്ധാരണ പരത്തുണ്ട്. ഇത് ലോകരാഷ്‌ട്രങ്ങൾ വിമർശനത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് സഭയിൽ ഇന്ത്യ ആവശ്യപ്പെട്ടു.
ജമ്മുകശ്മീർ, ലഡാക്ക് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിരവധി തവണ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചിച്ചുണ്ടെനന്ന് അമർ നാഥ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാൽ ഇതിന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
ജമ്മുകശ്മീരിലെ മുഴുവൻ പ്രദേശങ്ങളും ഇന്തയുടെ ഭാഗമാണെന്ന് പ്രതിനിധി സഭയിൽ വ്യക്തമാക്കി. പാകിസ്താൻ നിയമവിരുദ്ധമായി കൈക്കലാക്കിയ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.നിയമ വിരുദ്ധമായി അധീനതയിലാക്കിയ പ്രദേശങ്ങളെല്ലാം ഉടൻ ഒഴിയാൻ പാകിസ്താനോട് ആവശ്യപ്പെടുകയാണെന്നും ഇന്ത്യ പറഞ്ഞു
ഭീകരത വളർത്തുന്ന പാകിസ്താന്റെ സമീപനത്തെ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചത് അന്താരാഷ്‌ട്ര തലത്തിൽ പോലും ചർച്ചയായിരുന്നു.
















Comments