കാബൂൾ : അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ഫയ്സാബാദിന് സമീപം രാവിലെ 5.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിൽ ആൾനാശം സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രകമ്പനത്തിൽ ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ വീണിട്ടുണ്ടെന്നാണ് വിവരം. ഫയേസാബാദിൽ നിന്നും 106 കിലോ മീറ്റർ മാറി 150 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ അഫ്ഗാനിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. ഇതിന് മുൻപ് സെപ്തംബർ മൂന്നിനാണ് രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Comments