ന്യൂഡൽഹി :ഭൂപ്രകൃതി കൊണ്ട് വേറിട്ട് നിൽക്കുന്ന മേഖലകളിൽ പോലും ആരോഗ്യസൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. ഉത്തരാഖണ്ഡിലും കശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ ആശുപത്രികളിലും അനുബന്ധ സൗകര്യങ്ങളിലും വലിയ കുതിപ്പാണ് സംഭവിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് ഋഷികേശിൽ സർക്കാർ പണികഴിപ്പിച്ച ഓക്‌സിജൻ പ്ലാന്റ്.
ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പൂർത്തിയായ ഓക്‌സിജൻ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒകോബർ ഏഴിന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശന വേളയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും ശുഭ സൂചനയാണ് ഈ സന്ദർശനമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.പ്രധാനമന്ത്രിക്ക് സംസ്ഥാനത്തോട് പ്രത്യേക അടുപ്പമുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചുവെന്നും ധാമി കൂട്ടിച്ചേർത്തു.
















Comments